Thursday, November 4, 2010

Preface..

ഒരുപാടു സ്വപ്നങ്ങളും പിന്നെ കുറെയേറെ യാത്രകളും.. ഓരോ ദിവസവും കണ്ടുമുട്ടിയ പുതിയതും പഴയതുമായ മുഖങ്ങള്‍ പങ്കുവെച്ച കഥകള്‍ ഓരോ ജീവിത  ദര്‍ശനങ്ങളായി മാറിയത് ഞാന്‍ പോലും അറിഞ്ഞില്ല.

ആ കഥകളില്‍ ഒരുപാടു തമാശകള്‍ ഉണ്ടായിരുന്നു. ആ തമാശകള്‍ ജനിപ്പിച്ച പൊട്ടിച്ചിരിയുടെ നിമിഷങ്ങള്‍.. ഒപ്പമുണ്ടായിരുന്ന വേദനകളും, വേര്‍പാടുകളും സമ്മാനിച്ച കണ്ണുനീര്‍ തുള്ളികള്‍ മനസ്സിനെ പഠിപ്പിച്ചത് പിടിച്ചു നില്ക്കാന്‍ മാത്രമായിരുന്നില്ല, നേരിടാന്‍ കൂടിയായിരുന്നു..

ആര്‍ദ്രതയുള്ള ഒരു ഹൃദയം ജീവിതത്തില്‍ നേടാനുള്ള ഏറ്റവും വിലപിടിച്ച ലക്ഷ്യമാനെന്നുള്ള തിരിച്ചറിവ് നല്‍കിയ ആ അനുഭവങ്ങള്‍ക്ക് നന്ദിയോടെ,  ഏതൊക്കെയോ ദിനരാത്രങ്ങളില്‍ എനിക്ക് ചുറ്റും ഉതിര്‍ന്നു വീണ ഹൃദയ സ്പന്ദനങ്ങളുടെ ഓര്മകുറിപ്പുകള്‍...

No comments:

Post a Comment